Publish Date: Mon, 21 Jan 2019 (07:30 IST)
Updated Date: Mon, 21 Jan 2019 (07:34 IST)
കോട്ടയത്ത് കാണാതായ 15കാരിയെ പീഡനശേഷമാണ് കൊന്നു കുഴിച്ചിട്ടതെന്ന് പ്രതി അജേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പീഡിപ്പിക്കാനുള്ള ശ്രമത്തെ എതിർത്തതിനെ തുടർന്ന് പെൺകുട്ടിയുടെ കഴുത്തിൽ ദുപ്പട്ടയും കയറും കുരുക്കിടുകയായിരുന്നു. ശേഷം ശ്വാസം മുട്ടിയാണ് പെൺകുട്ടി മരിച്ചതെന്നും അജേഷ് പറഞ്ഞു.
അതേസമയം, പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്നു സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും രാസപരിശോധനാ ഫലം വന്നതിനു ശേഷമേ ലൈംഗിക പീഡനം സംബന്ധിച്ച് കൃത്യമായ തെളിവുകൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ അയർകുന്നം മാലം സ്വദേശിയായ ടിപ്പർ ഡ്രൈവർ അജേഷിനെ രണ്ട് ദിവസം മുമ്പായിരുന്നു പൊലീസ് അറസ്റ്റു ചെയ്തത്. സ്വകാര്യ ഇഷ്ടികനിര്‍മ്മാണ കമ്പനിയിലാണ് പെണ്‍കുട്ടിയെ കൊന്ന ശേഷം കുഴിച്ചിട്ടത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു.
മൊബൈൽ വഴിയാണു പെൺകുട്ടിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തതിനെത്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.