Select Your Language

Notifications

webdunia
webdunia
webdunia
webdunia

പക്ഷിപ്പനി: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ 6305 താറാവുകളെ കൊന്ന് മറവുചെയ്തു

പക്ഷിപ്പനി: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ 6305 താറാവുകളെ കൊന്ന് മറവുചെയ്തു

ശ്രീനു എസ്

, ശനി, 6 ഫെബ്രുവരി 2021 (17:16 IST)
കോട്ടയം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നിര്‍ദേശപ്രകാരം പ്രതിരോധ നടപടികള്‍ ശക്തമാക്കി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന്റെ തീരുമാനമനുസരിച്ച് നിയോഗിക്കപ്പെട്ട മൂന്ന് ദ്രുതകര്‍മ്മ സേനകള്‍ രോഗം സ്ഥിരീകരിച്ച സ്ഥലത്തെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെയും 6305 താറാവുകളെ കൊന്ന് മറവു ചെയ്തു. ശേഷിക്കുന്ന 2900 താറാവുകളെ ഇന്ന് കൊല്ലും.
 
ഇവിടുത്തെ ഫാമില്‍ താറാവുകള്‍ തുടര്‍ച്ചയായി ചാകുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍നിന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് വ്യാഴാഴ്ച്ച വൈകുന്നേരമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് പക്ഷികളെ കൊന്നൊടുക്കുന്നതിന് അടിയന്തര നടപടികള്‍ ആരംഭിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാരിന് ഒക്‌ടോബർ 2 വരെ സമയമുണ്ട്, ആവശ്യങ്ങൾ നേടിയെടുക്കാതെ മടങ്ങില്ല: രാകേഷ് ടികായത്