Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊട്ടിയൂര്‍ പീഡനം: ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

കൊട്ടിയൂര്‍ പീഡനം: ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും
കണ്ണൂർ , ശനി, 16 ഫെബ്രുവരി 2019 (14:31 IST)
കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ റോബിൻ വടക്കുംചേരിക്ക് 20വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

മൂന്ന് വകുപ്പുകളുമായി ഇരുപത് വർഷത്തെ കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. തലശ്ശേരി പോക്സോ കോടതി ജഡ്ജി പിഎൻ വിനോദാണ് കേസിൽ ശിക്ഷ പ്രഖ്യാപിച്ചത്.

ബലാത്സംഗം, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഐ.പി.സി 376(എഫ്) പോക്‌സോ 3,5 വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ. കള്ളസാക്ഷി പറഞ്ഞതിന് പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചു.

തെളിവുകളുടെ അഭാവത്തിൽ പ്രതികളായിരുന്ന ആറുപേരെ കോടതി വെറുതെ വിട്ടു. കുട്ടിയുടെ സംരക്ഷണം ലീഗൽ സർവ്വീസ് അതോരിറ്റിയെ ഏൽപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

പളളിമുറിയിൽ കമ്പ്യൂട്ടർ പഠിക്കാനെത്തിയപതിനാറുകാരിയെ റോബിൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ആകെ പത്ത് പ്രതികളായിരുന്നു കേസിലുയുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുളള ഏഴ് പേരാണ് കേസിൽ വിചാരണ നേരിട്ടത്. പെൺകുട്ടി പ്രസവിച്ചത് മറച്ചുവെക്കുകയും അതിന് ഒത്താശ ചെയ്യുകയും ചെയ്തു എന്നതാണ് കേസിലെ മറ്റ് പ്രതികൾക്ക് എതിരെയുള്ള കുറ്റം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് അപൂർവങ്ങളിൽ അപൂർവം; ഒറ്റ പ്രസവത്തിൽ ഏഴു കുഞ്ഞുങ്ങൾക്ക് ജൻ‌മം നൽകി 25കാരിയായ ഇറാഖി യുവതി !