കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവിനെ റോഡരിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫുഡ് ഡെലിവറി ജീവനക്കാരനാണ് മരിച്ചത്. അതേസമയം യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് തോട്ടിലേക്ക് വീണ് കിടക്കുന്നത് കണ്ട അന്യസംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്.
പ്രദേശത്ത് ഡിവൈഡര്‍ ഇല്ലാത്തത് അപകടമുണ്ടാകാന്‍ കാരണമായെന്നാണ് പ്രദേശവാസികളായ ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടം ഉണ്ടാകുന്നത്. രാത്രിയില്‍ വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഫുഡ് ഡെലിവറി പോകുന്നതിനിടയാണ് യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.