പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പിടിച്ചു വച്ച അധ്യാപകനെ തീര്‍ത്തു കളയുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണി. പാലക്കാട് ആനക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. ഫോണ്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ ഫോണ്‍ അധ്യാപകന്‍ പിടിച്ചു വെക്കുകയായിരുന്നു. ഫോണ്‍ പിടിച്ചു വയ്ക്കുമ്പോഴും വിദ്യാര്‍ത്ഥി പ്രശ്‌നം ഉണ്ടാക്കി.
പിന്നാലെ പ്രധാന അധ്യാപകന്റെ മുറിയിലേക്ക് വിദ്യാര്‍ത്ഥിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് ഭീഷണി മുഴക്കിയത്. സ്‌കൂളിന് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അതേസമയം അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.