Publish Date: Tue, 01 Feb 2022 (16:32 IST)
Updated Date: Tue, 01 Feb 2022 (16:34 IST)
സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അടച്ചിട്ട ഹാളുകളില്‍ രണ്ടുമണിക്കൂറിലധികം ഇരിക്കുന്നത് രോഗവ്യാപന സാധ്യത കൂട്ടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
അതേസമയം തിയേറ്ററുകളോട് സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ലെന്നും മാളുകളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.