Publish Date: Tue, 09 May 2023 (08:25 IST)
Updated Date: Tue, 09 May 2023 (08:29 IST)
കോഴിക്കോട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പൂളേങ്കര മനു മന്ദിരത്തില്‍ മനുപ്രസാദിന്റെ മകന്‍ അക്ഷിത് ആണ് മരിച്ചത്. കാച്ചിലാട്ട് യുപി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷിത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ തോന്നുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.