കോഴിക്കോട്: ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്ന് മുക്കത്തെ സോഡാ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി. മുക്കം കടവ് പാലത്തിനടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ ജീരക സോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് സോഡാ നിർമ്മിച്ച തിരുവമ്പാടിയിലെ മുഹമ്മദ് കുട്ടിയുടെ സോഡാ നിർമ്മാണ യൂണിറ്റ് അടച്ചു പൂട്ടി.
കഴിഞ്ഞ ദിവസം മുക്കം മുത്തേരി സ്വദേശിക്ക് സോഡാ കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സോഡയിലെ പ്രശനം കണ്ടെത്തിയത്.
തിരുവമ്പാടിയിൽ തയ്യിൽ സോഡാ നിർമ്മാണ യൂണിറ്റ് അധികാരികളുടെ പരിശോധനയിൽ അടച്ചു പൂട്ടുകയും ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ എം.സുനീർ, ഫുഡ് ഇൻസ്‌പെക്ടർ ഡോ.ആണ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധന നടത്തി നടപടി എടുത്തത്.