Webdunia - Bharat's app for daily news and videos

Install App

സൈബർ തട്ടിപ്പിലൂടെ പത്ത് ലക്ഷം കവർന്ന യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 11 മാര്‍ച്ച് 2024 (17:38 IST)
കോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ പത്ത് ലക്ഷം രൂപ കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവായൂർ പിട്ടുപ്പീടിക കുരുടൻ കുളമ്പിൽ സായ് ദാസ് എന്ന മുപ്പത്തിനാലുകാരനെയാണ് പോലീസ് പിടികൂടിയത്.

വീട്ടിലിരുന്നു തന്നെ ഗൂഗിൾ മാപ്പ് റിവ്യൂ റേറ്റിങ് ചെയ്തു വരുമാനം ഉണ്ടാക്കാം എന്ന വാട്സാപ്പ് സന്ദേശം യുവതിക്ക് അയച്ചായിരുന്നു തട്ടിപ്പ്. എന്നാൽ സന്ദേശം വിശ്വസിച്ചു യുവതി സായ് ദാസ് പറഞ്ഞ പ്രകാരം ചെയ്തതോടെയാണ് കുഴപ്പത്തിലായത്. തട്ടിപ്പു സംഘത്തിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നയാളാണ് സായ് ദാസ് എന്ന് പോലീസ് വെളിപ്പെടുത്തി. വ്യാജ വ്യാപാര സ്ഥാപനത്തിന്റെ മറവിൽ വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുറക്കുകയും ഇത്തരത്തിൽ ലഭിക്കുന്ന പണം തട്ടിപ്പു സംഘത്തിന് നൽകി കമ്മീഷൻ വാങ്ങുന്നതുമായിരുന്നു ഇയാളുടെ രീതി.

ഇതിനായി ഇയാൾ തുറന്ന രണ്ടു അക്കൗണ്ടുകളിൽ മാത്രം ഏതാനും ദിവസത്തിനകം മൂന്നര കോടി രൂപയോളം ക്രയവിക്രയം നടന്നതായി പോലീസ് അറിയിച്ചു. പരാതിയെ തുടർന്ന് പാലക്കാട്ട് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശത്തിൽ ഡി.വൈ.എസ്.പി ടി.ആർ.രാജേഷ്, സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ പി.ഡി.അനൂപ് മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.    

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments