Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോദ്യങ്ങളോട് മുഖം തിരിച്ച് മുല്ലപ്പള്ളി, ഒരു മിനുട്ടിൽ വാർത്താസമേളനം അവസാനിപ്പിച്ച് മടങ്ങി

ചോദ്യങ്ങളോട് മുഖം തിരിച്ച് മുല്ലപ്പള്ളി, ഒരു മിനുട്ടിൽ വാർത്താസമേളനം അവസാനിപ്പിച്ച് മടങ്ങി
തിരുവനന്തപുരം , ചൊവ്വ, 5 മെയ് 2020 (08:39 IST)
തിരുവനന്തപുരം: അതിഥിതൊഴിലാളികളുടെ മടക്കടിക്കറ്റ് നൽകാൻ കെപിസിസി തയ്യാറാണെന്ന് വ്യക്തമാക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനം അതിവേഗത്തിൽ അവസാനിപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.പാർട്ടിയിലെ ഗ്രൂപ്പ് തർക്കങ്ങളെ ചൊല്ലിയുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായാണ് ഒരു മിനിട്ട് മാത്രമായി വാർത്താസമ്മേളനം ഒതുക്കിയതെന്നാണ് വിമർശനം.
 
കേരളത്തിലേക്കുള്ള പ്രവാസികളുടെ മടങ്ങി വരവ്, അതിഥി തൊഴിലാളികളുടെ തിരിച്ചു പോക്ക് എന്നിങ്ങനെ വിവിധ വിഷയങ്ങൾ സജീവമായി നിൽക്കുമ്പോളാണ് മുല്ലപ്പള്ളി വാർത്താസമ്മേളനം വിളിച്ചത്. എന്നാൽ വാർത്താസമ്മേളനത്തിൽ 20 മിനുട്ട് വൈകിയെത്തിയ അദ്ദേഹം മൂന്ന് വരിയിൽ വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു, രണ്ടര ലക്ഷത്തിലധികം മരണങ്ങൾ