Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാം

Kseb News

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 സെപ്‌റ്റംബര്‍ 2023 (13:18 IST)
ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഒന്ന് ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാന്‍ കഴിയും. നമ്മുടെ പലരുടെയും വീട്ടില്‍ സാധാരണ റെസിസ്റ്റീവ് റെഗുലേറ്ററുകളായിരിക്കും ഉണ്ടാവുക. ഇത്തരം റെഗുലേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ചൂടിന്റെ രൂപത്തില്‍ നഷ്ടപ്പെടും. എന്നാല്‍ ഇലക്ട്രോണിക് റെഗുലേറ്ററുകള്‍ ഉപയോഗിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം. അതില്‍ത്തന്നെ, സ്റ്റെപ് ടൈപ്പ് റെഗുലേറ്ററുകളാണ് കൂടുതല്‍ ഉത്തമം. 
 
60 വാട്‌സ് പവര്‍ റേറ്റിംഗുള്ള ഒരു സാധാരണ സീലിംഗ് ഫാന്‍  8 മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ അര യൂണിറ്റ് വൈദ്യുതി ചെലവാകും. ഫാന്‍ കഴിയുന്നതും മീഡിയം സ്പീഡില്‍ ഉപയോഗിക്കുന്നതാണ് വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ നല്ലത്.  പകല്‍ സമയത്ത് പരമാവധി ജനലും വാതിലുമൊക്കെ തുറന്നിടുന്നത് ഫാനിന്റെ ഉപയോഗം തന്നെ കുറയ്ക്കാന്‍ സഹായിക്കും. ഇപ്പോള്‍ BLDC അഥവ Brushless DC ഫാനുകള്‍ വിപണിയില്‍ ലഭ്യമാണ്. അല്പം വില കൂടുതലാണെങ്കിലും വൈദ്യുതിച്ചെലവ് വലിയ തോതില്‍ ലഭിക്കാന്‍ കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; സെപ്റ്റംബര്‍ 23 വരെ പേര് ചേര്‍ക്കാം