Select Your Language

Notifications

webdunia
webdunia
webdunia
webdunia

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

എ കെ ജെ അയ്യർ

, ഞായര്‍, 1 ഡിസം‌ബര്‍ 2024 (14:27 IST)
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഇലക്ട്രിക്‌സിറ്റി ബോര്‍ഡില്‍ 7 സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍ മാത്രം ലഭ്യമാവും. അതിനാല്‍ ഡിസംബര്‍ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ കെ എസ് ഇ ബിയുടെ ഈ സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. 
 
വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതെന്ന് കെ എസ് ഇ ബി നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രധാനമായും 7 കാര്യങ്ങളാണ് കെ എസ് ഇ ബി ഇത് സംബന്ധിച്ച് അറിയിച്ചിട്ടുള്ളത്.   
 
പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കും ഉള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെ എസ് ഇ ബി വ്യക്തമാക്കിയിട്ടുണ്ട്.   
 
കെ എസ് ഇ ബിയുടെ അറിയിപ്പ് ഇപ്രകാരം :
 
 1 പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുക.   
2 സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.  
 3 ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കും.   
4 .അപേക്ഷാ ഫോം കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ല്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും.   
5 അപേക്ഷാഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റെടുക്കും.   6. എസ്റ്റിമേറ്റ് അനുസരിച്ചുള്ള പണമടച്ചാല്‍ ഉടന്‍ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്‌സാപ് സന്ദേശമായി ലഭിക്കും.   
7 അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോളറിനെ തൊട്ടാൽ വിവരമറിയും, ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്