Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ന്യൂ ജനറേഷൻ കെ എസ് ആർ ടി സി, ഇനി എ ടി എം കാർഡുകൾ സ്വൈപ് ചെയ്ത് ബസിൽ ടിക്കറ്റ് എടുക്കാം

ഇത് ന്യൂ ജനറേഷൻ കെ എസ് ആർ ടി സി, ഇനി എ ടി എം കാർഡുകൾ സ്വൈപ് ചെയ്ത് ബസിൽ ടിക്കറ്റ് എടുക്കാം
, തിങ്കള്‍, 12 നവം‌ബര്‍ 2018 (19:10 IST)
തിരുവന്തപുരം: ഡെബിറ്റ് ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇനി കെ എസ് ടി സി ബസിൽ ടിക്കറ്റ് ഏടുക്കാം. ഇതിനായി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ ഉടൻ ലഭ്യമാക്കുമെന്ന് കെ എസ്  ആർ ടി സി വ്യക്തമാക്കി. ശബരിമല സർവീസുകളിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ പുതിയ രീതിക്ക് തുടക്കമാവുക.
 
ക്രഡിറ്റ് ഡെബിറ്റ് കാർഡുകളും, നാഷണൽ മൊബിലിറ്റി കാർഡുകളും മെഷീനിൽ ഉപയോഗിക്കാനാകും. കൂടാതെ വിവിധ വാലറ്റുകൾ വഴിയും ക്യൂ ആർ കോഡ് മുഖാന്തരവും ടിക്കറ്റ് എടുക്കാം. ഇത്തരത്തിലുള്ള 7000 മെഷീനുകളാണ് കെ എസ് ആർ ടി സി ലഭ്യമാക്കാനൊരുങ്ങുന്നത്. 
 
സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് സൌകര്യം ലഭ്യമാക്കുന്ന ഇ ടിക്കറ്റിങ് മെഷീനുകളാണ് കെ എസ്  ആർ ടി സി വാങ്ങുന്നത്. മുൻ‌കൂറായി പണം അടച്ച് യാത്ര ചെയ്യാവുന്ന സ്മാർട്ട് സീസൺ കാർഡുകളും യാത്രക്കാർക്കായി കെ എസ് ആർ ടി സി അവതരിപ്പിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അബുദാബിയിലേക്കുള്ള യാത്രക്കാരന്റെ ബാഗിൽ ഉഗ്രവിഷമുള്ള പാമ്പ് !