തിരുപ്പൂർ: തന്നെ അക്രമിച്ച കാറിൽ പക തീർക്കാൻ കയറി മൂർഖൻ പാമ്പ്. തിരുപ്പൂരിൽ ഒരു ബിസിനസുകാരനും കുടുംബത്തിനുമാണ് പാമ്പിനെ ഉപദ്രവിച്ചതിൽ വലിയ വില നൽകേണ്ടിവന്നത്. തിരുപ്പൂരിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു സംഭവം
പാമ്പ റോഡ് മറികടക്കുന്നതിനിടെ കുടുംബം വാഹനം ഓടിച്ചു പോവുകയായിരുന്നു. പാമ്പ് ചത്തിരിക്കും എന്നാണ് പ്രതിക്ഷിച്ചത് എങ്കിലും മിനിറ്റുകൾക്കകം പാമ്പ് കറിനുള്ളിൽ പ്രത്യക്ഷപ്പെട്ടു. ഇതോടേ കുടുംബം ഫയർ ആന്റ് റെസ്‌ക്യൂ സംഘത്തിന്റെ സഹായം തേടി. സംഘം എത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
ഇതോടെ ഇവർ യാത്ര തുടർന്നെങ്കിലും അൽപസമയത്തിനുള്ളിൽ തന്നെ പാമ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടു, ഇതോടെ ഇവർ വാഹനം ബി എം ഡബ്ലിയു സർവീസ് സെന്ററിലേക്ക് കൊണ്ടുപോയി. പാമ്പിനെ പിടികൂടാനായി പ്രഗൽഭനായ ഒരു ആളുടെ സഹായവും തേടി. ആദ്യം പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും കാറിന്റെ ഓരോ ഭാഗങ്ങളായി അഴിച്ച് പരിശോധിച്ചതോടെ ബമ്പറിനുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തുകയായിരുന്നു.
ഒരു തവണ പിടികൂടിയെങ്കിലും വീണ്ടും കൈയ്യിൽ നിന്നും വഴുതി പാമ്പ് വീണ്ടും കാറിനുള്ളിൽ തന്നെ കയറിക്കൂടി. പിന്നീട് ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടാനായത്. പാമ്പിന്റെ പരിക്ക് സംഭവിച്ചിട്ടുണ്ടെന്ന് പാമ്പിനെ പിടികൂടുന്നതിനായി എത്തിയ ആൾ വ്യക്തമാക്കി.