കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍
ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍
കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്.
തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് സ്വദേശി പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍. ഇടിയുടെ ആഘാതത്തില്‍ എസ്.യു.വിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കെ.എസ്.ആര്‍.ടി.സി ബസിനും കേടുപാടുകളുണ്ട്. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ കാറില്‍ നിന്ന് പുറത്തെടുത്തത്.
പൊലീസും ആംബുലന്‍സും വരാന്‍ കാലതാമസമുണ്ടായതായി നാട്ടുകാര്‍ ആരോപിച്ചു. ബസിലുണ്ടായിരുന്നവരില്‍ ചിലര്‍ റോഡിലേക്ക് തെറിച്ചു വീണ് ചെറിയ പരുക്കുകളുണ്ട്.