വ്യാഴാഴ്‌ച അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടിസി സൂചനാ പണിമുടക്ക്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സിഐടിയു പണിമുടക്കിൽ പങ്കെടുക്കില്ല.
സി.ഐ.ടി.യു, ബി.എം.എസ്, ടി.ഡി.എഫ് എന്നിവരുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി സിഎംഡി ബിജു പ്രഭാകറും നടത്തിയ ചർച്ചയിൽ ശമ്പളം ലഭിക്കണമെന്നാണ് തൊഴിലാളി സംഘടനകൾ മുഖ്യമായും ആവശ്യപ്പെട്ടത്. ഈ മാസം 21ന് ശമ്പളം നൽകാമെന്നാണ് മാനേജ്‌മെന്റും മന്ത്രിയും ആദ്യഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍ അത് അംഗീകരിക്കില്ലെന്ന് യൂണിയനുകളും വ്യക്തമാക്കി.
ഈ മാസം 10 ന് ശമ്പളം നല്‍കാമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും ഇത് അംഗീകരിച്ചില്ല. പത്താം തീയ്യതി ശമ്പളം നൽകാമെന്ന ഉറപ്പിൾ പണിമുടക്കിൽ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് സിഐടിയു തീരുമാനിച്ചത്.