Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്; ഫെബ്രുവരി ഒന്നിന് ജീവനക്കാരുടെ കുടുംബാംഗങ്ങളും സമരത്തില്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്; ഫെബ്രുവരി ഒന്നിന് ജീവനക്കാരുടെ കുടുംബാംഗങ്ങളും സമരത്തില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 ജനുവരി 2025 (15:47 IST)
കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി ഒന്നിന് നടക്കുന്ന സമരത്തില്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നിന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയുമാണ് സംഘടിപ്പിക്കുന്നത്. 'സ്വയം പര്യാപ്ത സ്ഥാപനം, സുരക്ഷിത തൊഴിലാളി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.
 
സമരത്തില്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് കെഎസ്ആര്‍ടിസി പ്രസിഡണ്ട് കൂടിയായ ടി പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. എന്‍പിഎസ് കുടിശ്ശിക അടച്ചു തീര്‍ക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തില്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് നിഷേധിക്കുന്നത് പിന്‍വലിക്കുക, ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലിൽ വെച്ച് മുടി മുറിച്ചതിന് പിന്നാലെ യൂട്യൂബർ മണവാളന് മാനസികാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു