Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൺറോതുരുത്തിലേക്ക് സ്‌പെഷ്യൽ ടൂറിസം പാക്കേജുമായി കെ.എസ്.ആർ.ടി.സി

മൺറോതുരുത്തിലേക്ക് സ്‌പെഷ്യൽ ടൂറിസം പാക്കേജുമായി കെ.എസ്.ആർ.ടി.സി

എ കെ ജെ അയ്യര്‍

, ബുധന്‍, 29 ഡിസം‌ബര്‍ 2021 (19:03 IST)
തിരുവല്ല: പ്രധാനമായും വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യവുമായി പുതുവർഷത്തിൽ കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോയിൽ നിന്ന് കൊല്ലം ജില്ലയിലെ മൺറോതുരുത്തിലേക്ക് സ്‌പെഷ്യൽ ടൂറിസം പാക്കേജു തുടങ്ങുന്നു. ഇതിനായി ഒരാൾക്ക് കേവലം 650 രൂപ മാത്രമാണ് ഈടാക്കാൻ ഒരുങ്ങുന്നത്.

മണ്റോതുരുത്ത് - സാമ്പ്രാണിക്കോട്ടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്ക് രാവിലെ ഏഴു മണിക്ക്  തിരുവല്ലയിൽ നിന്ന് തുടങ്ങുന്ന സർവീസ് രാത്രി ഒമ്പതു മണിക്ക് തിരിച്ചെത്തും. അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യേയുള്ള പച്ചത്തുരുത്തായ മണ്റോതുരുത്തിൽ ആയിരത്തോളം ചെറുതോടുകളും എട്ടു തുരുത്തുകളും ആണുള്ളത്.

ഇവിടത്തെ കാനോയിങ് സൗകര്യവും സഞ്ചാരികൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനായി 350 രൂപ ഈടാക്കും. കഴിഞ്ഞ നവംബറിൽ തുടങ്ങിയ മലക്കപ്പാറ സർവീസ് വൻ വിജയമായതാണ് ഇത്തരമൊരു സംരംഭത്തിന് ഒരുങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിഷറീസ് സർവകലാശാലയിൽ പീഡനശ്രമം: അസിസ്റ്റന്റ് ലൈബ്രെറിയൻ സസ്‌പെൻഷനിൽ