Webdunia - Bharat's app for daily news and videos

Install App

കെ.എസ് ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് തുടക്കമായി

എ കെ ജെ അയ്യര്‍
തിങ്കള്‍, 23 നവം‌ബര്‍ 2020 (09:29 IST)
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് നിര്‍ത്തിവച്ച സര്‍വീസുകള്‍ കെ.എസ് .ആര്‍.ടി.സി കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം വരെ 219  ദീര്‍ഘദൂര സര്‍വീസുകളാണ് പുനരാരംഭിച്ചത്. വരും ദിവസങ്ങളിലായി പത്തെണ്ണം കൂടി തുടങ്ങും.
 
തിരുവനന്തപുരം, എറണാകുളം, കോട്ടയം, പത്തനംതിട്ട, മാനന്തവാടി, കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, ആലപ്പുഴ, കൊല്ലം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള സൂപ്പര്‍ ഫാസ്‌റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സ്‌കാനിയ എന്നീ സര്‍വീസുകളാണ് പുതുതായി ആരംഭിച്ചത്.
 
ചില അന്തര്‍ സംസ്ഥാന സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാനായി കൂടുതല്‍ ഫാസ്‌റ് പാസഞ്ചര്‍ ബസ് സര്‍വീസുകളും ഉടന്‍ തുടങ്ങും. തിരുവനന്തപുരത്ത് നിന്നുള്ള കട്ടപ്പന, കുമളി, പാലാ, മൂന്നാര്‍, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും മലബാര്‍ മേഖലകളിലേക്ക് കട്ടപ്പന, കുമളി, പാലാ എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് തുടങ്ങി.
 
അന്തര്‍ സംസ്ഥാന സര്‍വീസുകളായ മംഗലാപുരം, മൂകാംബിക സര്‍വീസും തുടങ്ങി. ഇതിനൊപ്പം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂര്‍ സര്‍വീസുകളും ഉടന്‍ ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

അടുത്ത ലേഖനം
Show comments