എന്നെ ഒരു വേശ്യയായി ചിത്രീകരിക്കാനാണ് ഇപ്പോൾ എല്ലാവരും ശ്രമിക്കുന്നത്: ശ്രീ റെഡ്ഡി
കേരളത്തിൽ എല്ലാവരും നടിക്കൊപ്പം, ക്രൂരമായി പീഡിപ്പിച്ചത് നാനി: ശ്രീ റെഡ്ഡി
Publish Date: Wed, 25 Jul 2018 (09:16 IST)
Updated Date: Wed, 25 Jul 2018 (09:17 IST)
അടുത്തിടെ കാസ്റ്റിങ് കൌച്ച് വെളിപ്പെടുത്തലുകൾ കൊണ്ട് തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളെ ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് ശ്രീ റെഡ്ഡി പറയുന്നു.
തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി മനോരമ ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. പക്ഷേ, എന്റെ കാര്യത്തിൽ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്നും നടി പറയുന്നു.
കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി പോരാടും. തെലുങ്ക് താരം നാനിയാണ് ഏറ്റവും മോശമായി പീഡിപ്പിച്ചതെന്നും ശ്രീ റെഡ്ഡി തുറന്നു പറയുന്നു.