Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മുഖ്യമന്ത്രിയുടെ പായസം തൂക്കുപാത്രത്തില്‍ എത്തി': തിരുവോണത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം മന്ത്രി ജലീലിന്റെ പോസ്റ്റ് വിവാദമാകുന്നു

'മുഖ്യമന്ത്രിയുടെ പായസം തൂക്കുപാത്രത്തില്‍ എത്തി': തിരുവോണത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം മന്ത്രി ജലീലിന്റെ പോസ്റ്റ് വിവാദമാകുന്നു

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (08:33 IST)
തിരുവോണത്തിന് വെഞ്ഞാറാമൂട്ടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം മുഖ്യമന്ത്രി കൊടുത്തയച്ച പായസത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച മന്ത്രി ജലീലിന്റെ പോസ്റ്റ് വിവാദമാകുന്നു. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം അതിനെകുറിച്ച് ഒന്നും പറയാതെ പായസത്തെ കുറിച്ച് പരാമര്‍ശിച്ചത് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിരിക്കുകയാണ്. 
 
'തിരുവോണനാളില്‍ രാവിലെ വന്ന വിളികളില്‍ ഒന്ന് ക്ലീഫ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടന്‍ ഞാനദ്ദേഹത്തിന് ഓണാശംസകള്‍ നേര്‍ന്നു. 'തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ', അദ്ദേഹത്തിന്റെ ചോദ്യം.''അതെ''എന്ന എന്റെ മറുപടി. സ്നേഹമസൃണമായ ക്ഷേമ അന്വേഷണത്തിനൊടുവില്‍ അദ്ദേഹം പറഞ്ഞു; ''പായസം കൊടുത്തയക്കുന്നുണ്ട്''. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തില്‍ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി.''-ഇങ്ങനെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടിലയുള്ള ജോസ് പക്ഷത്തെ വേണം, അനുനയ നിക്കവുമായി യുഡിഎഫ്, ചർച്ചയ്ക്ക് മുസ്‌ലിം ലീഗ്