Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിപ്പബ്ലിക് ദിന പരേഡ് ഒഴിവാക്കണമെന്ന് ശശി തരൂർ, പാർട്ടിയുടെ അഭിപ്രായമല്ലെന്ന് കോൺഗ്രസ്സ്

വാർത്തകൾ
, വ്യാഴം, 7 ജനുവരി 2021 (08:55 IST)
ഡൽഹി: കൊവിഡിന്റെ രണ്ടം തരംഗം മുന്നിൽകണ്ട് റിപ്പബ്ലിക് ദിന പരേഡ് ഒഴിവാക്കണം എന്ന് ശശി തരൂർ. എന്നാൽ ശശി തരൂരിന്റേത് പാർട്ടി അഭിപ്രായമല്ല എന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താവ് അൽക്ക ലാമ്പ രംഗത്തെത്തി. റിപ്പബ്ലിക് ദിനം മറ്റെന്നത്തേയ്ക്കാലും ആഘോഷമാക്കേണ്ട സമയമാണ് ഇതെന്നായിരുന്നു അൽക്ക ലാമ്പയുടെ മറുപടി.
 
ബ്രിട്ടണിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടിഷ് പ്രധാമന്ത്രി ബോറീസ് ജോൺസൺ ഇന്ത്യ സന്ദർശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയായിരുന്നു ശശി തരുരിന്റെ പ്രതികരണം, 'കൊവിഡിന്റെ രണ്ടാം തരംഗം കാരണം ബോറീസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കി. റിപ്പബ്ലിക് ദിനത്തിൽ ഇക്കുറി നമുക്ക് മുഖ്യാഥിതിയില്ല. അതിനാൽ ഒരുപടി മുന്നോട്ട് ചിന്തിച്ച് ആഘോഷങ്ങൾ നമുക്ക് റദ്ദാക്കിക്കൂടെ' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. എന്നാൽ ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന ഈ കാലത്ത് റിപ്പബിക് ദിനവും, സ്വാതന്ത്ര്യദിനവുമെല്ലാം ആഘോഷമാക്കണം എന്നായിരുന്നു അൽക്ക ലാമ്പ പ്രതികരിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേതൃത്വമില്ല, കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയില്‍