Select Your Language

Notifications

webdunia
webdunia
webdunia
webdunia

യെദ്യൂരപ്പയുടെ രാജി ചെങ്ങന്നൂരില്‍ നേട്ടമാകുമെന്ന് കുമ്മനം

യെദ്യൂരപ്പയുടെ രാജി ചെങ്ങന്നൂരില്‍ നേട്ടമാകുമെന്ന് കുമ്മനം
ചെങ്ങന്നൂര്‍ , ശനി, 19 മെയ് 2018 (17:36 IST)
കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസവോട്ടെടുപ്പിന് നില്‍ക്കാതെ രാജിവച്ചത് ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതോടെ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കാത്ത പാര്‍ട്ടിയാണ് ബി ജെ പിയെന്ന് ഏവര്‍ക്കും ബോധ്യമായെന്നും കുമ്മനം വ്യക്തമാക്കി.
 
ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് യെദ്യൂരപ്പ രാജിവച്ചത്. ഇത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണമാകും - കുമ്മനം വ്യക്തമാക്കി.
 
വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ ജയിച്ചുകയറാനാവില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 104 എം എല്‍ എമാരുടെ പിന്തുണമാത്രമാണ് യെദ്യൂരപ്പയ്ക്ക് ഉണ്ടായിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബി ജെ പിയുടെ ഓപറേഷൻ ലോട്ടസ് കർണ്ണാടകത്തിൽ പരാജയപ്പെടുത്തി: കോൺഗ്രസ്