Webdunia - Bharat's app for daily news and videos

Install App

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയുടെ സെറ്റ് ആക്രമിച്ച പ്രതി ജയിലില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചു

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയുടെ സെറ്റ് ആക്രമിച്ച പ്രതി ജയിലില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചു

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (17:03 IST)
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ അക്രമം നടത്തിയ പ്രതികളിലൊരാള്‍ ജയിലിനുള്ളില്‍ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. അറസ്‌റ്റിലാ‍യ അഭിലാഷാണ് ഭിത്തിയില്‍ തലയിടിച്ച് ജയിലില്‍ ഭീകരന്തരീക്ഷം സൃഷ്‌ടിച്ചത്.

അഭിലാഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കു സാരമായ പരുക്ക് ഏറ്റിട്ടുണ്ട്.

ആലപ്പുഴ കൈനകരിയിൽ രാത്രി വൈകി ചിത്രീകരണം നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിർമാണ സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ ചിത്രീകരണം നിർത്തിവെച്ചു. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും പ്രശ്‌നമുണ്ടാക്കിയ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് സാമൂഹ്യ വിരുദ്ധർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെ നാനൂറിലേറെപ്പേർ സെറ്റിൽ ഉണ്ടായിരുന്നു.

അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് കുഞ്ചാക്കോ ബോബന്റെ നായികയാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments