Publish Date: Wed, 05 Jul 2023 (16:19 IST)
Updated Date: Wed, 05 Jul 2023 (16:21 IST)
തൃശൂര്‍-വടക്കഞ്ചേരി ദേശീയപാത കുതിരാനില്‍ കഴിഞ്ഞ ദിവസം വിള്ളല്‍ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു. മൂന്ന് അടിയോളം ആഴത്തിലാണ് താഴ്ന്നത്. പീച്ചി പൊലീസിന്റെ നേതൃത്വത്തില്‍ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രി കെ.രാജന്റെയും എം.പി. ടി.എന്‍.പ്രതാപന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിച്ചിരുന്നു. കരാറുകാരുടെ ചെലവില്‍ നാല് മാസത്തിനകം ഈ ഭാഗം പൊളിച്ചു നീക്കി പുനര്‍നിര്‍മിക്കാമെന്നായിരുന്നു തീരുമാനം. ഇതിനിടെയാണ് വിള്ളലുണ്ടായ ഭാഗം മൂന്ന് അടിയോളം ഇടിഞ്ഞു താഴ്ന്നത്.
രേണുക വേണു
Publish Date: Wed, 05 Jul 2023 (16:19 IST)
Updated Date: Wed, 05 Jul 2023 (16:21 IST)