Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഞ്ചകനെന്ന് സുധാകരന്‍; നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് തോമസ്

വഞ്ചകനെന്ന് സുധാകരന്‍; നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് തോമസ്
, തിങ്കള്‍, 11 ഏപ്രില്‍ 2022 (15:06 IST)
കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി.തോമസെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇപ്പോള്‍ ഭയങ്കര കോണ്‍ഗ്രസ് വികാരമാണ് തോമസ് മാഷിനെന്നും സുധാകരന്‍ പരിഹസിച്ചു. കെ.വി.തോമസിന്റെ അജണ്ട തനിക്കുവേണ്ടിയാണോ, മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ എന്നറിഞ്ഞാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു. 
 
അതേസമയം, സുധാകരനെ തള്ളി കെ.വി.തോമസും രംഗത്തെത്തി. സുധാകരന് പ്രത്യേക അജന്‍ഡയുണ്ടെന്ന് കെ.വി.തോമസ് തുറന്നടിച്ചു. അച്ചടക്കസമിതി പരാതി പരിഗണിക്കുന്ന സമയത്തുപോലും തന്നെ അധിക്ഷേപിച്ചു. കെപിസിസി പ്രസിഡന്റിന്റെ നടപടി മര്യാദയല്ലെന്നും കെ.വി.തോമസ്. 'വഞ്ചകന്‍' പരാമര്‍ശം ശരിയോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. കോണ്‍ഗ്രസുകാരനായി തുടരും, ആര്‍ക്കും പുറത്താക്കാനാവില്ലെന്ന് കെ.വി.തോമസ് കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മല്ലികാർജുന ഖാർഗയെ ഇ‌ഡി ചോദ്യം ചെയ്യുന്നു