Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവിനു വാട്ട്സ് -ആപ്പ് സന്ദേശം അയച്ചശേഷം യുവതി ആത്മഹത്യ ചെയ്തു

ഭർത്താവിനു വാട്ട്സ് -ആപ്പ് സന്ദേശം അയച്ചശേഷം യുവതി ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യർ

, ഞായര്‍, 14 ഏപ്രില്‍ 2024 (17:57 IST)
കൊല്ലം: ഭർത്താവിനു വാട്ട്സ് ആപ്പ് സന്ദേശം അയച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു. ചിതറ കുമ്മിൾ മുള്ളാണിപ്പച്ച സ്വദേശി വിദ്യ എന്ന 24 കാരിയാണ് മരിച്ചത്.
 
കഴിഞ്ഞ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന തെറ്റിമുക്കിലെ വാടക വീട്ടിലായിരുന്നു വിദ്യ ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 
വിദ്യ ഭർത്താവ് ജിതിനെ വാട്സാപ്പിൽ വിളിക്കുകയും തുടർന്നു സന്ദേശം അയക്കുകയും ചെയ്തെങ്കിലും ജിതിൻ അത് തുറന്നു നോക്കിയിരുന്നില്ല എന്നും പെട്ടന്നുണ്ടായ ദേഷ്യത്തിൽ ആത്മഹത്യാ ശ്രമദൃശ്യങ്ങൾ അയച്ച ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസ് നിഗമനം.
 
പിന്നീട് ചിത്രങ്ങൾ കണ്ട ജിതിൻ വിദ്യയെ തിരികെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടൻ വീട്ടിലെത്തിയെങ്കിലും വിദ്യ തൂങ്ങിമരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശോഭനയും ബിജെപി പാളയത്തിലേക്കോ? എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനായി വോട്ട് ചോദിച്ച് താരം