ലാവ്‌ലിൻ കേസ്: പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്, പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ
ലാവ്‌ലിൻ കേസിൽ സുപ്രിംകോടതിയുടെ സ്റ്റേ
ലാവ്‌ലിന്‍ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേർക്കും നോട്ടിസ് അയക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കേസിലെ മറ്റ് മൂന്ന് പേരുടെ വിചാരണയ്ക്ക് സുപ്രിംകോടതി സ്റ്റേ ചെയ്തു.
കൂടാതെ, ഈ ഹർജികളില്‍ വിശദീകരണം തേടി സി.ബി.ഐക്ക് കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. നോട്ടീസുകളില്‍ മറുപടി ലഭിച്ച ശേഷമായിരിക്കും സുപ്രീംകോടതി ഹർജികള്‍ വീണ്ടും പരിഗണിക്കുക. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേകാനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്.