Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

വയനാട്ടിൽ ‘രാഹുൽ ഇഫക്ട്’, അതേ നാണയത്തിൽ മറുപടി നൽകി ഇടതുപക്ഷം!

വയനാട്
, വ്യാഴം, 11 ഏപ്രില്‍ 2019 (10:18 IST)
വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതിനു ശേഷം പത്രിക സമർപ്പിക്കാനെത്തിയപ്പോൾ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും കൽപ്പറ്റ നഗരത്തിലൂടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ഇതിന് ഇതേ നാണയത്തിൽ മറുപടി നൽകാനാണ് എൽ ഡി എഫ് ഒരുങ്ങുന്നത്. 
 
ഇതിന്റെ ഭാഗമായി എൽ ഡി എഫ് ഇന്ന് കൽപ്പറ്റ നഗരത്തിൽ റോഡ് ഷോ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ  തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കൽപ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
 
മന്ത്രിമാരായ കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, സുനിൽ കുമാർ എന്നിവർ റോഡ് ഷോയിൽ പങ്കെടുക്കും. മുഖ്യമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വയനാടിന് പിന്നാലെ വടകരയിലും മുഖ്യമന്ത്രി ഇന്ന് പ്രചാരണത്തിനെത്തും. വൈകീട്ട് കൊയിലാണ്ടിയിലും , കുറ്റിയാടിയിലുമടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അദ്ദേഹത്തിന് പ്രത്യേക പരിഗണന കൊടുക്കണം’ - പ്രേം കുമാറിന് സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി!