Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാരിനെ വിമർശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി

സർക്കാരിനെ വിമർശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി

സർക്കാരിനെ വിമർശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി
, വ്യാഴം, 30 ഓഗസ്റ്റ് 2018 (12:46 IST)
പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ചെങ്ങന്നൂരിലേയും റാന്നിയിലേയും എം‌ എൽ എമാർക്ക് നിയമസഭയിൽ സംസാരിക്കാൻ അവസരമില്ല. ചെങ്ങന്നൂർ എം എൽ എ സജി ചെറിയാനേയും റാന്നി എം എൽ എ രാജു എബ്രഹാമിനേയുമാണ് പ്രളയത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി പ്രത്യേകം ചേർന്ന നിയമസഭാ സമ്മേളനത്തിലെ ചർച്ചയിൽ നിന്ന് ഒഴിവാക്കിയത്.
 
പ്രളയക്കെടുതിയിൽ കേരളം വിറങ്ങലിച്ച് നിന്നപ്പോൾ സർക്കാരിനെതിരെ പരസ്യമായി വിമർശനം നടത്തിയവരാണ് ഇവർ ഇരുവരും. സൈന്യത്തിന്റെ അഭാവമുണ്ടായാൽ പത്തായിരം പേരെങ്കിലുമ്മരിക്കുമെന്ന് സജി ചെറിയാനും കൃത്യമായ മുന്നറിയിപ്പുകളില്ലാതെ ഡാമുക്ല് തുറന്നതാണ് കാർയങ്ങൾ വഷളാക്കിയതെന്ന് രാജു എബ്രഹാമും പറഞ്ഞിരുന്നു. ഈ വിമർശനങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
 
അതേസമയം, ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും 41 എം എൽ എമാർക്കാണ് സംസാരിക്കാൻ അവസരം കൊടുത്തിരിക്കുന്നത്. സിപിഎമ്മില്‍ നിന്ന് 11 പേര്‍ക്കായി 98 മിനിട്ടാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനത്താവളത്തിൽ പവർബാങ്ക് വലിച്ചേറിഞ്ഞ് സ്ഫോടനം: മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു