Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് എലിപ്പനി വ്യാപകം; ഇന്ന് മാത്രം മരിച്ചത് അഞ്ചുപേർ

സംസ്ഥാനത്ത് എലിപ്പനി വ്യാപകം; ഇന്ന് മാത്രം മരിച്ചത് അഞ്ചുപേർ

leptospirosis death
, തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (12:42 IST)
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് നാലുപേർകൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനില്‍ കുമാർ, വടകര സ്വദേശിനി നാരായണി, തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു, കല്ലായ് അശ്വനി ഹൗസില്‍ രവി എന്നിവരാണ് ഇന്നു മരിച്ചത്.  
 
ഞായറാഴ്‌ച മാത്രമായി സംസ്ഥാനത്ത് പത്തുപേർ മരിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 34 ആയി. അതേസമയം, ആശുപത്രികളിൽ പ്രവേശിപ്പിച്ച 68 പേരിൽ 33 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 
 
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ 54 പേർ ചികിൽസയിലുണ്ട്. ഇന്നലെ മാത്രം 32 പേരെ പ്രവേശിപ്പിച്ചു. മലപ്പുറത്ത് ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം ഏഴായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാപ്രളയം കഴിഞ്ഞു, ഇനി വറുതിയുടെ കാലം?