Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേന്‍ കടിയേറ്റ് ശരീരമാകെ മുറിവുകള്‍; നെടുങ്കണ്ടത്ത് 40 പേര്‍ ചികിത്സ തേടി

Lice bites attack Nedumkandam
, ചൊവ്വ, 13 ഡിസം‌ബര്‍ 2022 (11:12 IST)
നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ് 40 പേര്‍ ചികിത്സ തേടി. പൊന്നാമല മേഖലയിലെ ആറ് കുടുംബങ്ങളിലുള്ളവര്‍ക്കാണ് പേനിന്റെ കടിയേറ്റത്. ഇവരുടെ ശരീരമാസകലം മുറിവേറ്റു. പ്രദേശത്തെ കാപ്പി, കുരുമുളക് തോട്ടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരാണ് എല്ലാവരും. 
 
വനമേഖലയില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് പേനിന്റെ കടിയേറ്റത്. കുട്ടികളടക്കമുള്ളവര്‍ക്ക് പേനിന്റെ കടിയേറ്റ് ശരീരത്തില്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെട്ടു. മുറിവുകളുണ്ടായി. പൊന്നാമല പ്രദേശവും സമീപ പ്രദേശങ്ങളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവര്‍ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് ദേഷ്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ സ്ത്രീകളാണെന്ന് സര്‍വ്വേ