ന്യൂനമര്‍ദം വടക്കന്‍ കേരള തീരത്ത്; മഴ തുടരും
കേരളത്തില്‍ ഇന്ന് മധ്യ വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത
അറബിക്കടലില്‍ കേരള തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കന്‍ കേരള തീരത്താണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. കേരള-കര്‍ണാടക തീരത്ത് അറബിക്കടലില്‍ പ്രവേശിച്ച മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതചുഴിയാണ് ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകാന്‍ സാധ്യത. കേരളത്തില്‍ ഇന്ന് മധ്യ വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത. തുടര്‍ന്ന് മഴ കുറയുമെന്നാണ് റിപ്പോര്‍ട്ട്.