Local Body Election 2025 Kerala: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്, വോട്ടെടുപ്പ് തിയതി ഇന്നറിയാം
രാഷ്ട്രീയ പാര്‍ട്ടികള്‍ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി പ്രഖ്യാപന നടപടികളും ഊര്‍ജിതമായി തുടരുകയാണ്
Local Body Election 2025 Kerala: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയതി ഇന്നറിയാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഓഫിസില്‍ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.
രാഷ്ട്രീയ പാര്‍ട്ടികള്‍ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി പ്രഖ്യാപന നടപടികളും ഊര്‍ജിതമായി തുടരുകയാണ്. വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ എല്ലാ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
നിലവിലെ സീറ്റ് നില
ഗ്രാമപഞ്ചായത്ത്
എല്‍ഡിഎഫ് - 557
യുഡിഎഫ് - 363
ബിജെപി - 14
ട്വന്റി 20 - അഞ്ച്
ആര്‍എംപി - രണ്ട്
കോര്‍പറേഷന്‍
എല്‍ഡിഎഫ് - 5
യുഡിഎഫ് - 1
ജില്ലാ പഞ്ചായത്ത്
എല്‍ഡിഎഫ് - 10
യുഡിഎഫ് - 4
നഗരസഭ
എല്‍ഡിഎഫ് - 41
യുഡിഎഫ് - 44
ബിജെപി - രണ്ട്