തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 നവം‌ബര്‍ 2025 (18:47 IST)
തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.
 
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളില്‍ കൂടി ചേര്‍ക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും, കാസര്‍ഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ കന്നഡ ഭാഷയിലുമാണ് പേരുകള്‍ ഉള്‍പ്പെടുത്തുക.
 
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയശാല, കരമന വാര്‍ഡുകളില്‍ തമിഴിലും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ 18 വാര്‍ഡുകളില്‍ കന്നഡയിലുമാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

രാഹുൽ സസ്പെൻഷനിലുള്ളയാൾ, നേതാക്കളുമായി വേദി പങ്കിടാനുള്ള അവകാശമില്ല, കെ സുധാകരനെ തള്ളി മുരളീധരൻ

ഒന്നും പ്രയോജനപ്പെട്ടില്ല, അഫ്ഗാനിലെ താലിബാനുമായുള്ള ബന്ധം പൂർണ്ണമായും തകർന്നു, പരസ്യപ്രസ്താവനയുമായി പാകിസ്ഥാൻ

ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍

അടുത്ത ലേഖനം
Show comments