വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല
തിരുവനന്തപുരത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് സംസ്ഥാന ബിജെപി അവകാശപ്പെടുന്നത്
എ ക്ലാസ് ജില്ലയെന്ന് ബിജെപി അവകാശപ്പെടുന്ന തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളില്ല. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞതോടെ ജില്ലകളില്‍ പ്രധാന മുന്നണികള്‍ക്കു സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തതയായി.
തിരുവനന്തപുരത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് സംസ്ഥാന ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ ജില്ലയിലെ 50 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ജില്ലയില്‍ അഞ്ച് നഗരസഭാ വാര്‍ഡിലും 43 പഞ്ചായത്ത് വാര്‍ഡിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. എന്‍ഡിഎയുടെ ഘടകകക്ഷികളും ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡുകളിലും ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥികളുണ്ട്.
തിരുവനന്തപുരം കഴിഞ്ഞാല്‍ എന്‍ഡിഎയ്ക്കു നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന തൃശൂരിലും സ്ഥിതി സമാനമാണ്. 19 സീറ്റുകളില്‍ തൃശൂരില്‍ എന്‍ഡിഎയ്ക്കു സ്ഥാനാര്‍ഥികളില്ല. കോട്ടയത്ത് 169 സീറ്റുകളിലും ഇടുക്കിയില്‍ 220 സീറ്റുകളിലും കാസര്‍ഗോഡ് 96 സീറ്റുകളിലും എന്‍ഡിഎയ്ക്കു സ്ഥാനാര്‍ഥികളില്ല.