തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി
2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി
എറണാകുളം : പത്തു വർഷം മുമ്പു നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പിതാക്കന്മാർ തമ്മിൽ ഇരു ചേരികളിലായി നിന്ന് ഏറ്റുമുട്ടിയപ്പോൾ 2025ൽ അവരുടെ മക്കൾ ആണ് ഇതേ വാർഡിൽ മാറ്റുരയ്ക്കുന്നത്. എറണാകുളത്തെ പുത്തൻ കുരിശ് പഞ്ചായത്തിലെ രാമല്ലൂർ വാർഡിലാണ് ഇത്തരമൊരു മത്സരം നടക്കുന്നത്. 2015 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി എം.ബി ഉണ്ണിക്കൃഷ്ണനും യുഡിഎഫ് സ്ഥാനാർത്ഥിയായി അബ്ദുൾ ജബ്ബാറും ഏറ്റുമുട്ടിയപ്പോൾ 100 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അബ്ദുൾ ജബ്ബാർ വിജയിച്ചു.
എന്നാൽ 2025 ആയപ്പോൾ ഇവരുടെ മക്കൾ - എം.ബി.ഉണ്ണിക്കൃഷ്ണൻ്റ മകൻ അഖിൽ ഉണ്ണിക്കൃഷ്ണൻ എൽഡിഎഫ് സ്ഥാനാർത്ഥിയായപ്പോൾ അബ്ദുൾ ജബ്ബാറിൻ്റെ മകൻ ജയ്സൺ ജബ്ബാർ യുഡി എഫ് സ്ഥാനാർത്ഥിയുമാണ്. മികച്ച ബിസിനസ് കാരനായ അഖിലിനൊപ്പത്തിനൊപ്പം മികച്ച പോരാട്ടം തന്നെയാണ് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം പ്രസിഡൻറായ ജയ്സൺ ജബ്ബാർ കാഴ്ചവയ്ക്കുന്നത്. എങ്കിലും ഇവർക്കിടയിൽ മികച്ച മത്സരം കാഴ്ചയ്ക്കാനായി 20 ട്വൻറിയുടെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾ രംഗത്തുണ്ട്.