ജനങ്ങളുടെ പൾസ് എനിക്കറിയാം, തൃശൂർ എടുക്കും, കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാമെന്ന് സുരേഷ് ഗോപി
ജനങ്ങളുടെ പള്‍സ് അറിഞ്ഞാണ് ഇക്കാര്യം പറയുന്നത്. ഒരു കൗണ്‍സിലറെ പോലും മോഹിക്കാത്ത ഇടങ്ങളില്‍ നിന്നും ലഭിക്കുന്ന പള്‍സ്.
കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയുടെ മുകളിലുള്ള പ്രതീക്ഷ ക്രമാതീതമായി വര്‍ധിച്ചെന്ന് തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. 2024 ജൂണ്‍ നാലിന് ശേഷം കേരളത്തിന്റെ പള്‍സ് എന്തെന്ന് അറിയണമെങ്കില്‍ തൃശൂരില്‍ അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സ്വപ്നം പോലും കാണാതിരുന്ന ഡിവിഷനുകളില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നും സ്ഥാനാര്‍ഥികളുടെ ബലത്തിലാണ് ബിജെപിയുടെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനങ്ങളുടെ പള്‍സ് അറിഞ്ഞാണ് ഇക്കാര്യം പറയുന്നത്. ഒരു കൗണ്‍സിലറെ പോലും മോഹിക്കാത്ത ഇടങ്ങളില്‍ നിന്നും ലഭിക്കുന്ന പള്‍സ്. അത് കേരളത്തിന്റേതാണ്. ഞങ്ങള്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഡിവിഷനുകളില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകും. അത് ഞങ്ങളുടെ കരുത്തല്ല. മറിച്ച് ജനങ്ങളില്‍ മനം മാറ്റം വന്നത് വഴിയുള്ള കരുത്താണ്. സ്ഥാനാര്‍ഥികളുടെ ബലത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. കൃത്യമായ സ്ഥാനാര്‍ഥിയെ കൊടുത്താല്‍ കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുന്നത് നിങ്ങള്‍ കാണും. സുരേഷ് ഗോപി പറഞ്ഞു.