തൃശൂർ: ജ്യേഷ്ഠത്തിയും അനുജത്തിയും അടുത്തടുത്ത വാർഡുകളിൽ മത്സരിക്കുന്നെങ്കിലും ഒരാൾ ഒരാൾ യുഡിഎഫിനു വേണ്ടിയും മറ്റേയാൾ എൽഡിഎഫിനു വേണ്ടിയാണ് മത്സരിക്കുന്നത്.
ചാലക്കുടി നഗരസഭയിലെ സെൻ്റ് മേരീസ് ചർച്ച് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എൽസമ്മ ചാക്കോ മത്സരിക്കുമ്പോൾ തൊട്ടടുത്ത വാർഡായ ആശ്രാമം വാർഡിൽ എത്സമ്മ ചാക്കോയുടെ ഭർതൃ സഹോദരൻ ജോണിയുടെ ഭാര്യ മേഴ്സി യു ഡി എഫിനു വേണ്ടി മത്സരിക്കുന്നു.
പ്രളയ കാലത്ത് ഏറെ സജീവമായി പ്രവർത്തിച്ച അൽഫോൺസാ ചാക്കോ അടുത്തിടെയാണ് പബ്ലിക് ഹെൽത്ത് നഴ്സ് ജോലിയിൽ നിന്ന് വിരമിച്ചത്. അതേ സമയം ഇവിടെ ഇവരുടെ പ്രധാന എതിരാളി നിലവിലെ നഗരസഭാ പ്രതിപക്ഷ നേതാവായ സി.എസ് സുരേഷാണ്.
അതേസമയം അപ്രതീക്ഷിതമായാണ് മേഴ്സി ആശ്രാമം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആയത്.