Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 182 സ്ഥാനാര്‍ത്ഥികളും 77,634 വോട്ടര്‍മാരും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 182 സ്ഥാനാര്‍ത്ഥികളും 77,634 വോട്ടര്‍മാരും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 മെയ് 2022 (15:31 IST)
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17 ന് നടത്തുന്ന വോട്ടെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. കാസര്‍ഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 182 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 79 പേര്‍ സ്ത്രീകളാണ്. 36,490 പുരുഷന്‍മാരും 41,144 സ്ത്രീകളും ഉള്‍പ്പെടെ  മൊത്തം 77,634 വോട്ടര്‍മാരാണുള്ളത്.
 
വോട്ടെടുപ്പിനായി ആകെ 94 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്ക് മോക്ക് പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള പോലീസ് സേനയെ വിന്യസിക്കും. വോട്ടെണ്ണല്‍ മേയ് 18 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൂഗിള്‍ പേ മാതൃകയില്‍ ആപ്പ് പുറത്തിറക്കാന്‍ എസ്ബിഐ