Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്യുള്ള പോത്തിറിച്ചി വാങ്ങാന്‍ ലോക്ക്ഡൗണില്‍ പുറത്തിറങ്ങി യുവാവ്; തലയില്‍ കൈവച്ച് പൊലീസ്

നെയ്യുള്ള പോത്തിറിച്ചി വാങ്ങാന്‍ ലോക്ക്ഡൗണില്‍ പുറത്തിറങ്ങി യുവാവ്; തലയില്‍ കൈവച്ച് പൊലീസ്
, വ്യാഴം, 13 മെയ് 2021 (11:21 IST)
ലോക്ക്ഡൗണില്‍ പുറത്തിറങ്ങാന്‍ ഓരോരുത്തര്‍ക്ക് ഓരോരോ കാരണങ്ങളാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍, പലരും ഈ അവസരം ചൂഷണം ചെയ്യുകയാണ്. മുഖക്കുരുവിന് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് സത്യവാങ്മൂലവുമായി പൊലീസിന്റെ അടുത്തെത്തിയ യുവാവും വീട്ടുകാര്‍ക്ക് പരിപ്പുവട തിന്നാല്‍ ആഗ്രഹമുള്ളതിനാല്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്തുനിന്ന് പരിപ്പുവട വാങ്ങാന്‍ കാറില്‍ പോയ യുവാവും പൊലീസിന് ചില്ലറ തലവേദനയല്ല ഉണ്ടാക്കിയത്. ഇപ്പോള്‍ ഇതാ മറ്റൊരു യുവാവും വാര്‍ത്തകളില്‍ ഇടം നേടുന്നു. 
 
നെയ്യുള്ള പോത്തിറച്ചി തേടിയിറങ്ങിയതാണ് ഈ യുവാവ്. വരാപ്പുഴയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിനു മുന്നിലെ പൊലീസ് ചെക്കിങ്ങില്‍ യുവാവ് കുടുങ്ങി. എങ്ങോട്ടാണ് പോകുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ വീട്ടിലേക്ക് ഇറച്ചി വാങ്ങാനാണെന്ന് യുവാവ് മറുപടി കൊടുത്തു. വീട്ടിന് അടുത്ത് തന്നെ ഇറച്ചി കിട്ടുന്ന സ്ഥലമുണ്ടല്ലോ, പിന്നെ എന്തിനാണ് ഇത്ര ദൂരം കറങ്ങി വന്നത് എന്നായി പൊലീസ്. ഇതിനു യുവാവ് നല്‍കിയ ഉത്തരം കേട്ട് പൊലീസ് തലയില്‍ കൈവച്ചു. വീടിന്റെ അടുത്തുള്ള കടയില്‍ നെയ്യുള്ള ഇറച്ചി കിട്ടില്ലെന്നും നെയ്യുള്ള ഇറച്ചി വാങ്ങാനാണ് ഇത്ര ദൂരത്തേയ്ക്ക് വണ്ടിയെടുത്ത് പോന്നതെന്നും യുവാവ് പറഞ്ഞു. പിന്നീട് ഇയാളെ പൊലീസ് തിരിച്ചയച്ചു. 

അതേസമയം, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കേരളത്തില്‍ ഇന്നലെ മാത്രം 43,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 29.75 ആണ്. ടിപിആര്‍ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, രോഗബാധ കൂടുന്നത് വലിയ വെല്ലുവിളിയാകുന്നു. 
 
രണ്ട് ദിവസത്തിനകം സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തന്നെയാണ് സാധ്യത. സര്‍ക്കാരും ഇക്കാര്യം പരിഗണിക്കുന്നുണ്ട്. ആരോഗ്യ വകുപ്പുംവിദഗ്ധരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ മേയ് 16 നാണ് ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടത്. മേയ് 15 ന് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് രോഗി നഴ്‌സിനോട് അപമര്യാദയായി പെരുമാറി, കേസ്