Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിനോയി രാജ്യം വിടാൻ സാധ്യത; ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തം

ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് മുംബൈ പൊലീസിന്റെ നീക്കം.

Binoy Kodiyeri
, ശനി, 22 ജൂണ്‍ 2019 (08:29 IST)
വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കായി അന്വേഷണം ഊർജിതം. നാല് ദിവസമായിട്ടും ബിനോയിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മുംബൈ ഓഷിവാര പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് സൂചന. 
 
ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് മുംബൈ പൊലീസിന്റെ നീക്കം. പെൺകുട്ടിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കേരളത്തിലെത്തിയ ഓഷിവാര പൊലീസ് കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും അന്വേഷണം നടത്തും.
 
കേരളത്തിലെത്തിയ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ നടപടിയുണ്ടാകും. ബിനോയ് എവിടെയെന്ന് അറിയില്ലെന്നാണ് കേരള പൊലീസ് മുംബൈ പൊലീസിനെ അറിയിച്ചിരിക്കുന്നത്. മുംബൈ ഹൈക്കോടതിയിൽ ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ചയാണ് വിധി പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത് ഷായുടെ യോഗാ പരിപാടിയില്‍ മാറ്റിനായി അടിപിടി; ഉപയോഗിച്ച മാറ്റുകള്‍ ആളുകള്‍ എടുത്ത് വീട്ടില്‍ കൊണ്ടുപോയി