Webdunia - Bharat's app for daily news and videos

Install App

മോഷ്ടിച്ച ലോട്ടറി ടിക്കറ്റിന് സമ്മാനം; കള്ളനെ പരീക്ഷിച്ച് ഭാഗ്യദേവത

പൗര്‍ണമി ഭാഗ്യക്കുറിയുടെ 3329 എന്ന നമ്പറിനാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചത്.

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (07:56 IST)
ലോട്ടറി വില്‍പ്പനക്കാരനായ വയോധികന്റെ ബാഗും മോഷ്ടിച്ച കള്ളന്‍ ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാവില്ല. ബാഗിലെ കാശായിരുന്നു ലക്ഷ്യം. എന്നാല്‍ മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം നല്‍കിയാണ് ഭാഗ്യദേവതയുടെ പരീക്ഷണം. മോഷ്ടിച്ച സാധനങ്ങളുടെ കൂടെയുള്ള ലോട്ടറിക്കാണ് സമ്മാനം അടിച്ചത്. പൗര്‍ണമി ഭാഗ്യക്കുറിയുടെ 3329 എന്ന നമ്പറിനാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചത്.
 
വടക്കഞ്ചേരി കനറാ ബാങ്കിന്റ എതിര്‍വശത്ത് ലോട്ടറി വില്‍ക്കുന്ന അറുപത്തിയഞ്ചുകാരന്‍ കണ്ണമ്പ്ര സ്വദേശി മജീദിന്റെ മൊബൈല്‍ ഫോണും, ലോട്ടറി സൂക്ഷിച്ച പണമടങ്ങിയ ബാഗുമാണ് കവര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് മോഷണം നടന്നത്. ലോട്ടറി വില്‍പനക്കാരന്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ പരിസരം നിരീക്ഷിച്ച മോഷ്ടാവ് ബാഗുമായി കടന്നുകളയുകയായിരുന്നു.
 
മോഷ്ടാവിന്റെ ദൃശ്യം തൊട്ടടുത്ത സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് ദൃശ്യത്തിലുള്ളത്. വടക്കഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments