Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്‌സോ കേസുകളില്‍ നാലില്‍ ഒരു ശതമാനവും ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് റിപ്പോര്‍ട്ട്

Pocso Case Study News

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 13 ഡിസം‌ബര്‍ 2022 (09:38 IST)
പോക്‌സോ കേസുകളില്‍ നാലില്‍ ഒരു ശതമാനവും ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് റിപ്പോര്‍ട്ട്. പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് പ്രതിയുമായി പ്രണയമുണ്ടെന്നും ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധങ്ങള്‍ നടക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. പ്രോ ആക്ടീവ് ഹെല്‍ത്ത് ട്രസ്റ്റും യൂണിസെഫ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 
 
ഇത്തരം കേസുകളില്‍ 16നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു. അസം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 2016 നും 2020 നും ഇടയില്‍ 7064 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1715 കേസുകളും ഇത്തരത്തിലുള്ളതാണെന്ന് പഠനത്തില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ കൂടെയുണ്ടായിരുന്ന യുവതി അബോധാവസ്ഥയില്‍