ദുരിതപ്പെയ്‌ത്ത്; മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു, മൂന്നാർ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ദുരിതപ്പെയ്‌ത്ത്; മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു, മൂന്നാർ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (10:06 IST)
നീരൊഴുക്ക് ശക്തമയതിനെത്തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു. 1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 1599.20 മീറ്റർ എത്തിയതോടെയാണു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തിയത്. 12.50 ക്യുമക്സ് വെള്ളമാണു പുറത്തേക്ക് ഒഴുക്കിവിടുന്നത്. രാവിലെ ഒൻപത് മണിക്കാണ് ഷട്ടർ തുറന്നത്.
 
മൂന്നാർ, മുതിരപ്പുഴ, കല്ലാർകട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
 
കഴിഞ്ഞ 12 മണിക്കൂർ തുടർച്ചയായി പെയ്യുന്ന മഴയ്‌ക്ക് നേരിയ മാറ്റംപോലും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുൾപൊട്ടി. കനത്ത നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചുകൊണ്ടാണ് മഴയുടെ പോക്ക്. കേരളത്തിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
 
അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുകയാണ്. 142 അടി പരമാവധി ശേഷിയുള്ള മുല്ലപ്പെരിയാറിൽ ഇപ്പോൾ 136 അടിയാണ് ജലനിരപ്പ്. വൃഷ്‌ടി പ്രദേശത്ത് മഴ കനത്തതോടെയാണ് ജലനിരപ്പ് കൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

അടുത്ത ലേഖനം
Show comments