Select Your Language

Notifications

webdunia
webdunia
webdunia
webdunia

Madathil Vittaval Madam Vittaval: മഠം വിട്ട മുന്‍ കന്യാസ്ത്രീയുടെ ആത്മകഥ മൂന്നാം പതിപ്പ് ഇറങ്ങി

കത്തോലിക്കാസഭയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍

Maria Rosa Books, Madathil Vittaval Madam Vittaval Maria Rosa, Maria Rose Madathil Vittaval Madam Vittaval Book, DC Books, മരിയ റോസ, മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍, ഡിസി ബുക്‌സ്‌

രേണുക വേണു

, വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (09:07 IST)
Madathil Vittaval Madam Vittaval: കത്തോലിക്കാസഭയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്നെഴുതി മുന്‍ കന്യാസ്ത്രീ മരിയ റോസ. ഡിസി ബുക്‌സ് പബ്ലിഷ് ചെയ്ത 'മഠത്തില്‍ വിട്ടവള്‍, മഠം വിട്ടവള്‍' സാഹിത്യലോകത്ത് ചര്‍ച്ചയാകുകയാണ്. പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനില്‍ അംഗമായ മരിയ റോസ 20 വര്‍ഷത്തെ കന്യാസ്ത്രീ ജീവിതത്തെ കുറിച്ചാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. 
 
കത്തോലിക്കാസഭയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍. സാധാരണ ആത്മകഥകളുടെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി വളരെ വേറിട്ട ആഖ്യാനശൈലിയാണ് എഴുത്തുകാരി പുസ്തകത്തിലുടനീളം സ്വീകരിച്ചിരിക്കുന്നത്. 

പൂണെയില്‍ പഠിക്കാന്‍ പോയ സമയത്ത് വൈദികനായ പ്രൊഫസറില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് യുട്യൂബ് ചാനലായ 'ദി ഫ്രെയിംസിനു' നല്‍കിയ അഭിമുഖത്തിലും പുസ്തകത്തിലും മരിയ റോസ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
പൂര്‍ണമായും മഠവും മതവും ഉപേക്ഷിച്ച മരിയ റോസ കേരളത്തിലെ സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്. ജൂലൈ 15 നു രണ്ടാം പതിപ്പ് പുറത്തിറക്കിയ പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ ബുക്‌സ്റ്റോറില്‍ ലഭ്യമാണ്. 199 രൂപ വിലയുള്ള പുസ്തകത്തിനു 10 ശതമാനം ഓഫര്‍ പ്രകാരം 180 രൂപയാണ് ഇപ്പോഴത്തെ വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, റീ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ കണ്ടെത്തിയത് 46 മുറിവുകൾ