പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു
പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു
പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ (89) അന്തരിച്ചു. കൊല്ലം അഞ്ചലിലെ അഗസ്ത്യാകോട് മഹാദേവ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയിൽ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഥകളിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അണിയറയിലേക്കു മടങ്ങിയ വാസുദേവൻ നായർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: സാവിത്രി അമ്മ. മക്കൾ: മധു, മിനി, ഗംഗ.
കഥകളിയുടെ തെക്കൻ സമ്പ്രദായത്തിന്റെ സവിശേഷവ്യക്തിത്വവും സൗന്ദര്യവും ഉയർത്തിപ്പിടിച്ച മടവൂരിനെ രാജ്യം പദ്മഭൂഷണ്‍ നൽകി ആദരിച്ചിരുന്നു. കേരള കലാമണ്ഡലം അവാർഡ്, തുളസീവനം അവാർഡ്, സംഗീതനാടക അക്കാഡമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.