Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാര്‍ട്ടിയില്‍ അനുകൂല സാഹചര്യമെന്ന് ജോസഫ്; പിജെയുടെ സാന്നിധ്യം നിര്‍ണായകമെന്ന് റോഷി അഗസ്‌റ്റിന്‍

പാര്‍ട്ടിയില്‍ അനുകൂല സാഹചര്യമെന്ന് ജോസഫ്; പിജെയുടെ സാന്നിധ്യം നിര്‍ണായകമെന്ന് റോഷി അഗസ്‌റ്റിന്‍
പാലാ/തൊടുപുഴ , വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (15:23 IST)
ശനിയാഴ്‌ച പാലായില്‍ നടക്കുന്ന യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കുമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പിജെ ജോസഫ്. ഉമ്മന്‍ ചാണ്ടി അടക്കമുളളവര്‍ യോഗത്തിനെത്തും. അനുകൂല സാഹചര്യമായതിനാലാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി കാപ്പനു പാലായില്‍ ജയസാധ്യതയുണ്ടെന്ന എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്‌താവനയോട് പ്രതികരിക്കാന്‍ ജോസഫ് തയ്യാറായില്ല.

ജോസഫ് എത്തിയാല്‍ കേരളാ കോണ്‍ഗ്രസിലെ ഭിന്നതകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയുമെന്ന് റോഷി അഗസ്‌റ്റിന്‍ എം എല്‍ എ വ്യക്തമാക്കി. യു ഡി എഫിന്റെ കെട്ടുറപ്പിനും ഉപതിരഞ്ഞെടുപ്പിലെ ജയത്തിനും ജോസഫിന്റെ സാന്നിധ്യം നിര്‍ണായകമാണെന്നും റോഷി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവ് തനിയെ സർക്കസ് കാണാൻ പോയ നിരാശയില്‍ ഭാര്യ ജീവനൊടുക്കി - ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി