Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് മേജര്‍ രവി

Major Ravi

ശ്രീനു എസ്

, വ്യാഴം, 21 ജനുവരി 2021 (14:39 IST)
സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് സംവിധാനയകന്‍ മേജര്‍ രവി. മലയാളത്തിലെ ഒരു ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെന്തുകിട്ടും എന്നാണ് നേതാക്കള്‍ ചിന്തിക്കുന്നതെന്നും ഇവര്‍ താഴെ തട്ടിലുള്ള ജനങ്ങളെ തിരിഞ്ഞു നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനിന്നിട്ടും തന്നോട് ഒരു നേതാവും നന്ദിപോലും പറഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മസിലുപിടിച്ച് നടക്കാന്‍ മാത്രമേ ഇവര്‍ക്കു കഴിയുകയുള്ളുവെന്നും അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രിയക്കാരനാകണമെന്ന നിര്‍ബന്ധമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നിത്തല കെഎസ്‌യു നേതാവ് എന്ന നിലയിൽ നിന്നും വളർന്നിട്ടില്ല: ആരോപണങ്ങൾ തെളിയിച്ചാൽ പണി നിർത്തുമെന്ന് സ്പീക്കർ