ഇനി മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല നട ഇന്ന് തുറക്കും
നെയ്യഭിഷേകം നാളെ രാവിലെ 3.30 ന് തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ്, മോഹനര്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരിയാവും ശ്രീകോവില്‍ തുറക്കുക.
നെയ്യഭിഷേകം നാളെ രാവിലെ 3.30 ന് തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. പൂജകള്‍ക്ക് തുടക്കം കുറിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ജനുവരി 12 നാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ ഘോഷയാത്ര 13 ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.
ജനുവരി 15 നാണ് മകരവിളക്ക്. വരും ദിവസങ്ങളില്‍ ശബരിമലയില്‍ വന്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. ദിവസം 80,000 പേരെ വരെയാണ് വെര്‍ച്വല്‍ ക്യൂവിലൂടെ കടത്തി വിടുക. ഇനി സ്‌പോട്ട് ബുക്കിങ് മാത്രമാണ് ഉള്ളത്.